Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ 11 വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

തിരുവനന്തപുരം- കേരളത്തില്‍ മഴ ശക്തമാകുന്നു ഇന്നു മുതല്‍ 11 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സമുദ്രനിരപ്പില്‍നിന്ന് 10 അടി മുതല്‍ 15 അടി വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ലക്ഷദ്വീപിനും മാലദ്വീപിനും പടിഞ്ഞാറു ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ സുരക്ഷാ മുന്‍കരുതലെടുക്കണമെന്നു ദുരന്തനിവാരണ വകുപ്പ് ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 11 വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ രാത്രി യാത്രകള്‍ നിയന്ത്രിക്കണം. ബീച്ചുകളില്‍ സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണം. മലയോര മേഖലയില്‍ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലിനു സാധ്യതയുള്ളതിനാല്‍ ഇതിനു സമീപം വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
 
 

Latest News