കണ്ണൂര്‍- കൈരളി ടിവിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ മാതാവ് അന്നമ്മ ആലിലക്കുഴി (94) അന്തരിച്ച്. ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കിലൂടെയാണ് വിവരം പുറത്തുവിട്ടത്. പരേതനായ പൈലിയുടെ ഭാര്യയണ്. സംസ്‌കാരം നാളെ വൈകുന്നേരം നാല് മണിക്ക് പുലിക്കുരുമ്പ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.കുറച്ച് കാലങ്ങളായി മനസില്‍ ഉണ്ടായിരുന്ന ഭയം സത്യമായെന്നും എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ വിരുന്ന് നല്‍കി തന്റെ അമ്മ യാത്രയായെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു. ജീവിച്ചകാലമത്രയും എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ വിരുന്ന് നല്‍കി എന്റെ അമ്മ യാത്രയായി.
കുറച്ച് കാലങ്ങളായി മനസ്സില്‍ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ അമ്മച്ചി പകര്‍ന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നല്‍കിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.