ജിദ്ദ- കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ റഷ്യ സന്ദർശിക്കുന്നു.
അടുത്തയാഴ്ചയാണ് സൗദി കിരീടാവകാശിയുടെ സന്ദർശനമെന്ന് ക്രെംലിൻ വെളിപ്പെടുത്തി. എണ്ണ വിപണിയുടെ സ്ഥിരത, സാമ്പത്തിക- സൈനിക സഹകരണം അടക്കമുള്ള മേഖലകളിൽ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും സിറിയൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനെ കുറിച്ചും റഷ്യൻ പ്രസിഡന്റ് വഌഡ്മിർ പുട്ടിനുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചർച്ച നടത്തുമെന്ന് സൂചനയുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബഹ്‌റൈൻ കിരീടാവകാശി ശൈഖ് സൽമാൻ ബിൻ ഹമദ് ബിൻ ഈസ അൽഖലീഫയെ ഇന്നലെ ജിദ്ദയിലെ കൊട്ടാരത്തിൽ സ്വീകരിച്ചപ്പോൾ. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. -എ.എഫ്.പി