Sorry, you need to enable JavaScript to visit this website.

തലശ്ശേരി ബിഷപ്പിന് കണക്കിന് കൊടുത്ത് വി. ഡി. സതീശന്‍

കൊച്ചി- ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്ന് തലശ്ശേരി ബിഷപ്പ് പാംപ്ലാനിയോട് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. 

നാലുകൊല്ലത്തിനിടെ 500ലധികം ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. സ്റ്റാന്‍ സ്വാമിയെന്ന വന്ദ്യവയോധികനെ ജയിലില്‍ കൊലപ്പെടുത്തിയ ഭരണകൂടമാണ് മോദിയുടേതെന്നും നിരവധി പുരോഹിതരും പാസ്റ്റര്‍മാരും ജയിലിലാണെന്നും വി. ഡി. സതീശന്‍ തലശ്ശേരി ബിഷപ്പിനെ ഓര്‍മിപ്പിച്ചു. ക്രൈസ്തവ ന്യൂനപക്ഷം രാജ്യത്ത് നേരിടുന്ന വലിയ പ്രശ്നം സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളാണെന്നും സതീശന്‍ പറഞ്ഞു.

റബ്ബര്‍ കര്‍ഷകര്‍ക്ക് എന്തു ഗ്യാരന്റിയാണ് ഭരണകൂടം നല്‍കുന്നതെന്നു ചോദിച്ച വി. ഡി. സതീശന്‍ പ്രസ്തുത പേരും പറഞ്ഞ് ബി. ജെ. പി ഭരണകൂടത്തെ പിന്തുണയ്്ക്കാനാവില്ലെന്നും വ്യക്തമാക്കി. 

ബി. ജെ. പിയെ സഹായിക്കാമെന്ന തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന വൈകാരികമായിരിക്കാമെന്നും വി. ഡി. സതീശന്‍ പറഞ്ഞു. റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയായി മാത്രം അതിനെ കാണാമെന്നും അദ്ദേഹം വിശദമാക്കി.

Latest News