Sorry, you need to enable JavaScript to visit this website.

ഫോർമുല വൺ, സെർജിയോ പെരസ്  ജിദ്ദയിൽ ചാമ്പ്യൻ

സെർജിയോ പെരസ് ജിദ്ദയില്‍ ആഘോഷത്തില്‍

ജിദ്ദ- സൗദിയെ ആകമാനവും ജിദ്ദയെ പ്രത്യേകിച്ചും ത്രസിപ്പിച്ച ഫോർമുല വൺ ഗ്രാന്റ് പ്രിയിൽ സെർജിയോ പെരസ് ചാമ്പ്യൻ. റെഡ്ബുൾ ആധിപത്യം പുലർത്തിയ മത്സരത്തിൽ ടീമിലെ മാക്‌സ് വെർസ്റ്റാപ്പനാണ് രണ്ടാം സ്ഥാനം. ലോകത്തെ ഏറ്റവും വേഗമുള്ള എഫ് 1 സർക്യൂട്ട് ആയ ജിദ്ദയിൽ മെക്‌സിക്കോക്കാരനായ പെരസ് ആയിരുന്നു പോൾ പൊസിഷനിൽ.
രണ്ട് തവണ ചാമ്പ്യനായിട്ടുള്ള ആസ്റ്റൺ മാർട്ടിന്റെ ഫെർണാണ്ടോ അലോൻസോ തുടക്കത്തിൽ കുതിച്ചെങ്കിലും ഓട്ടത്തിനിടെ അഞ്ചു സെക്കന്റ് പെനാൽറ്റി കിട്ടിയത് വിനയായി. മൂന്നാമതാണ് അലോൻസോ ഫിനിഷ് ചെയ്തത്. മെഴ്‌സിഡസ് ജോഡികളായ ജോർജ്ജ് റസ്സലും മുൻ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടണും അദ്ദേഹത്തിന് തൊട്ടുപിന്നാലെയായിരുന്നു.

 


സീസണിലെ ആദ്യ റെയ്‌സ് നടന്ന ബഹ്‌റൈൻ ജി.പിയിൽനിന്ന് റെഡ് ബുൾ ജോഡി തങ്ങളുടെ ഫിനിഷിംഗ് പൊസിഷനുകൾ മാറ്റിമറിച്ചു. യോഗ്യതാ മത്സരത്തിനിടെ മെക്കാനിക്കൽ പ്രശ്‌നങ്ങളാൽ നിർത്തേണ്ടിവന്ന വെർസ്റ്റാപ്പൻ, തന്റെ 50-ാമത്തെയും അവസാനത്തെയും ലാപ്പിൽ റെയ്‌സിലെ തന്നെ ഏറ്റവും വേഗത്തിൽ ഓടിച്ച് അധിക പോയിന്റ് നേടി ചാമ്പ്യൻഷിപ്പ് ലീഡ് നിലനിർത്തി. 
 

കഴിഞ്ഞ തവണ സീസണിലെ അവസാന മത്സരങ്ങളിലൊന്നിന് സാക്ഷിയായ ജിദ്ദയിൽ ഇത്തവണ സീസണിലെ രണ്ടാമത്തെ റെയ്‌സാണ് നടന്നത്. കഴിഞ്ഞ വർഷം മാക്‌സ് വെർസ്റ്റാപ്പനും ചാൾസ് ലെക്ലാർക്കും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ജിദ്ദയിൽ കണ്ടത്. ഇത്തവണയും ആവേശം വാനോളമുയർന്നിരുന്നു. ബഹ്‌റൈനിലെ ആദ്യ ഗ്രാന്റ്പ്രിയിൽ റെഡ് ബുൾ ഡ്രൈവർമാരായ വെർസ്റ്റാപ്പനും സെർജിയൊ പെരേസുമായിരുന്നു കഴിഞ്ഞ വർഷം ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത്. 

Latest News