Sorry, you need to enable JavaScript to visit this website.

തൃശൂർ ജില്ലാ സൗഹൃദ വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ തൃശൂർ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംബന്ധിച്ചവർ.

ദോഹ- തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ 29-ാമത് രക്തദാന ക്യാമ്പ് ദോഹ ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്നു.
സൗഹൃദ വേദി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുറമെ സുഹൃത്തുക്കളും ദേശ ഭാഷാ വ്യത്യാസമില്ലാതെ വിവിധ നാട്ടുകാരും ചേർന്ന് 350 ഓളം പേർ രക്തദാതാക്കളായി. 
ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ വേദി വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്‌സ് ഡയറക്ടറും ബെഹ്‌സാദ് ഗ്രൂപ്പ് ചെയർമാനും വേദിയുടെ രക്ഷാധികാരിയുമായ ജെ.കെ മേനോൻ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 
രക്തദാന ക്യാമ്പിന്റെ കോഡിനേറ്റർ ജിഷാദ് ഹൈദരലി യോഗത്തിന് സ്വാഗതം പറഞ്ഞു. വേദി ജന. സെക്രട്ടറി ശ്രീനിവാസൻ, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ്, ട്രഷറർ പ്രമോദ്, ഹമദ് ബ്ലഡ് ഡോണർ യൂനിറ്റ് പ്രതിനിധി അബ്ദുൽ ഖാദർ, നസീം ഹെൽത്ത് കെയർ കോർപറേറ്റ്, മാർക്കറ്റിംഗ് ഇമ്രാൻ സെയ്ദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ വേദി ടീമിനൊപ്പം രക്തദാതാക്കളെ സന്ദർശിച്ചത് പ്രവർത്തകർക്ക് ആവേശം നൽകി. ക്യാമ്പ് അസി. കോഡിനേറ്റർ നിഷാം ഇസ്മയിൽ പരിപാടി നിയന്ത്രിച്ചു. അസി. കോഡിനേറ്റർ ഡെറിക് ജോൺ നന്ദി പ്രകാശിപ്പിച്ചു. ശേഷം, ക്യാമ്പിന് നേതൃത്വം നൽകിയ രക്തദാന കമ്മിറ്റി, എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ ചേർന്ന് ഹമദ് ഹോസ്പിറ്റലിന്റെ പ്രശംസാപത്രം ഏറ്റുവാങ്ങി.
 

Latest News