ജിദ്ദ- ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി പ്രവർത്തക സംഗമവും, സ്വീകരണവും സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയ ഇംപീരിയൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തിരൂരങ്ങാടി മണ്ഡലം മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് എ.കെ മുസ്തഫയ്ക്ക് സ്വീകരണം നൽകി.
ചടങ്ങ് മലപ്പും ജില്ലാ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് സീതി കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. എ.കെ മുസ്തഫയ്ക്കുള്ള മണ്ഡലം കെ.എം.സി.സിയുടെ മെമന്റോ പി.കെ സുഹൈൽ കൈമാറി. ഇന്ത്യൻ യൂനിയർ മുസ് ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത പി.എം.എ സലാമിന് മണ്ഡലം കെ.എം.സി.സിയുടെ അഭിനന്ദനങ്ങൾ യോഗം രേഖപ്പെടുത്തി. ചടങ്ങിൽ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുഹൈൽ പി.കെ അധ്യക്ഷത വഹിച്ചു. ജാഫർ വെന്നിയൂർ സ്വാഗതവും, ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹി എ.കെ ബാവ, കെ.കെ മുസ്തഫ, റഫീഖ് പന്താരങ്ങാടി, റഊഫ് തിരൂരങ്ങാടി, താപ്പി മൊഹിയുദ്ദീൻ, മുനീർ തലാപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.