Sorry, you need to enable JavaScript to visit this website.

ലോക്കല്‍ സെക്രട്ടറിയുമായി ഏറ്റുമുട്ടി പരിക്കേറ്റ സി.പി.എം വനിതാ നേതാവിന്റെ മകന്‍ മരിച്ചു

ചാവക്കാട്- ഏങ്ങണ്ടിയൂര്‍ പഞ്ചായത്താഫീസില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായി തമ്മില്‍ത്തല്ലി പരിക്കേറ്റ സി.പി.എം വനിതാ നേതാവിന്റെ മകന്‍ മരിച്ചു. സി.പി.എം നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ അസോസിയേഷന്‍ നേതാവുമായ കെ.ബി സുധയുടെ മകന്‍ അമല്‍കൃഷ്ണന്‍(31) ആണ് മരിച്ചത്. ഫെബ്രുവരി ഒന്നിനായിരുന്നു സംഘര്‍ഷം. 45 ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിച്ചത്. ഞായറാഴ്ച വൈകിട്ട് എട്ടോടെ മരിച്ചു.
ലോക്കല്‍ സെക്രട്ടറി ജ്യോതിലാലും അമല്‍കൃഷ്ണനും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.  സുധയുടെ അയല്‍വാസിയുമായുള്ള തര്‍ക്കം സംബന്ധിച്ച വാക്കേറ്റമാണ് ഇരുവരും തമ്മിലുള്ള അടിപിടിയിലെത്തിയത്. ജ്യോതിലാലും ഏരിയാ കമ്മിറ്റിയംഗം കെ.എച്ച് സുല്‍ത്താനും ചേര്‍ന്ന് അമല്‍കൃഷ്ണനെ മര്‍ദിച്ചതായി ആക്ഷേപമുണ്ടായിരുന്നു. അമല്‍കൃഷ്ണന്റെ മൂക്കിന്റെ എല്ലിന് പൊട്ടലടക്കമുള്ള പരിക്കുണ്ടായിരുന്നു. ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലുമായിരുന്നു. പരിക്കുകള്‍ ഭേദപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടിലെത്തിച്ചത്. സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇരുകൂട്ടരും പരസ്പരം മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു.

 

Latest News