Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ചൊവ്വാഴ്ച റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

റിയാദ്- റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. അബാന്‍ 29 ന് ചൊവ്വാഴ്ച സൂര്യാസ്തമയ ശേഷം മാസപ്പിറവി നിരിക്ഷിക്കാനാണ് ആഹ്വാനം.
നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി ദര്‍ശിച്ചാല്‍ വിവരം അടുത്തുള്ള കോടതിയെയോ കോടതിയില്‍ എത്താന്‍ സഹായിക്കുന്ന കേന്ദ്രങ്ങളെയോ അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
മാസപ്പിറവി നിരീക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇതിനായി വിവിധ മേഖലകളില്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റികളുമായി സഹകരിക്കാണമെന്നും സുപ്രീം കോടതി പറഞ്ഞു.
അതിനിടെ, ശഅബാന്‍ 29 ന് മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യതയില്ലെന്നും  ശ അബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാന്‍ ആരംഭിക്കുകയെന്നും ഗോളശാസ്ത്ര നിരീക്ഷകര്‍ കരുതുന്നു.

 

Latest News