കൊണ്ടോട്ടി- ടെക്‌സ്‌റ്റൈൽസ് ഉദ്ഘാടനം ചെയ്യാനെത്തിയ സിനിമാതാരം ദുൽഖർ സൽമാനൊപ്പം സെൽഫിയെടുത്ത് യൂത്ത് ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കൊണ്ടോട്ടിയിൽ ടെക്‌സ്‌റ്റൈൽസ് ഉദ്ഘാടന വേദിയിലാണ് സംഭവം. ദുൽഖർ തന്നെയാണ് മുനവ്വറലി ശിഹാബ് തങ്ങളോട് സെൽഫിയെടുക്കാൻ അഭ്യർത്ഥിച്ചത്. തുടർന്ന് മുനവ്വറലി തങ്ങൾ സെൽഫി എടുക്കുകയായിരുന്നു. പച്ചയും കറുപ്പും ഇടകലർന്ന ഷർട്ട് ധരിച്ച് ദുൽഖർ ക്യാമറയിലേക്ക് നോക്കുന്ന സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായി. ദുൽഖർ സൽമാൻ വന്നതിനെ തുടർന്ന് കൊണ്ടോട്ടിയിൽ മണിക്കൂറുകളോളം ഗതാതം തടസപ്പെട്ടു.