Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂന്നു വർഷത്തിനകം കേരളം ദരിദ്രരില്ലാ സംസ്ഥാനമാകും-എം.വി ഗോവിന്ദൻ

തിരുവനന്തപുരം- മൂന്ന് വർഷം കൊണ്ട് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജനകീയ പ്രതിരോധ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
കേരളം ദത്ത് എടുക്കുന്നത് അംബാനിയെയോ അദാനിയേയൊ അല്ല ദരിദ്ര കുടുംബങ്ങളെ ആണ്. കെ റെയിലിനെ സംഘം ചേർന്നു തകർക്കാൻ ശ്രമിച്ചു. ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ല, അല്ലെങ്കിൽ അവർ വരുമോ?. പിണറായിയെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുന്നു. രാഷ്ട്രീയം പറയാനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർ ശ്രമിക്കുന്നത് ആർ.എസ്.എസ് അജണ്ട വച്ചാണ്. മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാനാണ് വികസന പ്രവർത്തന ങ്ങളെയെല്ലാം യു.ഡി.എഫ് തടയുന്നത്. സ്ത്രീ പുരുഷ സമത്വം കേരളത്തിൽ ഉണ്ടാകും. അതിന്റെ ഭാഗമാണ് വീട്ടമ്മമാർക്കുള്ള പെൻഷൻ. പണമല്ല പെൻഷന്റെ പ്രശ്‌നം, അംഗീ കാരം ആണ്. വൈകാതെ അത് കേരളത്തിൽ നടപ്പാക്കും. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇപ്പോൾ നടപ്പാവാത്തത്. 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉപ യോഗിച്ചത് ഫ്യൂഡൽ ചട്ടമ്പിയുടെ ഭാഷയാണ്. നിയമസഭയിൽ പ്രതിപക്ഷം കാണിക്കു ന്നത് കോപ്രായമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
 

Latest News