തൃശൂര്‍- എഴുത്തുകാരിയും തൃശൂര്‍ കേരളവര്‍മ കോളെജ് അധ്യാപികയുമായ ദീപ നിഷാന്തിനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ബിജെപിയുടെ കേരളത്തിലെ ഐടി സെല്ലിലെ പ്രധാനി ബിജു നായരെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി 506-ാം വകുപ്പു പ്രകാരമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തിരുവന്തപുരത്ത് നിന്ന് തൃശൂരിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ദീപ നിഷാന്തിനെതിരെ അശ്ലീല പ്രചാരണ നടത്തുകയും കൊലവിളി നടത്തുകയും ചെയ്ത കേസില്‍ ഇതു വരെ അഞ്ചു പേരാണ് അറസ്റ്റിലായത്.