തിരുവനന്തപുരം- ആലുവ എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച തീവ്രവാദികളെ പ്രതിപക്ഷം സംരക്ഷിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന്മേല്‍ സഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. അടിയന്തര പ്രമേയത്തിനു അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആലുവയില്‍ പോലീസിനെ ആക്രമിച്ചവരില്‍ തീവ്രവാദികളുണ്ടെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. ഇവരില്‍ ഒരാള്‍ക്കെതിരെ യു.എ.പി.എ കേസുണ്ടെന്നും ഇക്കാര്യം തുറന്നു കാട്ടാനാണു ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആലുവക്കാര്‍ തീവ്രവാദികളാണെന്നു പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധാരണ പരത്താനാണു പ്രതിപക്ഷ ശ്രമമെന്നും മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചു.