കണ്ണൂര്‍ : സ്വപ്നക്കും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതിയുമായി സി പി എം. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍
വിജേഷ് പിള്ള വഴി എം വി ഗോവിന്ദന് 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുക്കണമെന്നുമാണ് സി പി എം കണ്ണൂര്‍ ഏരിയാ സെക്രട്ടറി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. തളിപ്പറമ്പ് പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. വിജേഷ് പിള്ളയുമായി സ്വപ്ന സംസാരിക്കുന്ന വീഡിയോയിലെ സംഭാഷണം പുറത്ത് വിടാത്തത് ദുരൂഹമാണെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുമാണ് പരാതിയിലുള്ളത്.