ഗവര്‍ണ്ണര്‍ക്ക് തിരിച്ചടി, സാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി

കൊച്ചി:  കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. സിന്‍ഡിക്കേറ്റ് അംഗം ഐ ബി സതീഷ് എം എല്‍ എ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി ഒന്നാം തിയ്യതിയും  ഫെബ്രുവരി 17നും സിന്‍ഡിക്കേറ്റ്  ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ സസ്‌പെന്‍ഡ് .ചെയ്തിരുന്നത്‌. വൈസ് ചാന്‍സലറുടെ എതിര്‍പ്പോടെ എടുത്ത തീരുമാനങ്ങള്‍ നിയമ വിരുദ്ധമാണെന്നായിരുന്നു ഗവര്‍ണ്ണറുടെ നിലപാട്. ഇതിനെതിരെയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

 

Latest News