മലപ്പുറം : വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് നിന്ന് ചാലക്കുടിയിലേക്ക് ഉള്ളി കയറ്റി പോയ ലോറിയാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. ലോറിയില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ലോറി മറിഞ്ഞയുടന്‍ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലോറിയുടെ ക്യാബിനുള്ളിലാണ് മൂന്ന് പേരും കുടുങ്ങിക്കിടന്നിരുന്നത്. ഒരു മണിക്കൂറിലേറെ നേരം പരിശ്രമിച്ചാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണമടഞ്ഞിരുന്നു. സ്ഥിരം അപകടം നടക്കാറുള്ള പ്രദേശമാണിത്.