ദമാം-ബദർ ഫുട്‌ബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന ബി.എഫ്.സി ചാംപ്യൻസ് കപ്പ് 2023 ഫൈനൽ നാളെ (വെള്ളിയാഴ്ച) നടക്കും. സൗദി അറേബ്യയിലെ പ്രമുഖ ഫുട്‌ബോൾ ക്ലബ്ബുകളായ കംഫർട്ട്് ട്രാവൽസ് ബദർ എഫ്.സിയും ഡിമാ ടിഷ്യു ഖാലിദിയ എഫ്.സിയും ഏറ്റുമുട്ടും. നിരവധി കാണികൾ ഫൈനലിന് സാക്ഷികളായി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. മൂന്നാം സ്ഥാനക്കാർക്ക് ഉള്ള ലൂസെഴ്‌സ് ഫൈനലും നാളെ നടക്കും.