Sorry, you need to enable JavaScript to visit this website.

റമദാന്‍ വെള്ളിയാഴ്ചകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി

അബുദാബി- യു.എ.ഇയില്‍ വിശുദ്ധ റമദാനിലെ വെള്ളിയാഴ്ചകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. എഴുപത് ശതമാനം ജീവനക്കാര്‍ ഓഫീസുകളില്‍ എത്തേണ്ടതില്ലെന്നും വിദൂരമായി ജോലി ചെയ്താല്‍ മതിയെന്നുമുള്ള നിര്‍ദേശം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ അംഗീകരിച്ചു. വിശുദ്ധ റമദാനില്‍ യു.എ.ഇയില്‍ മൊത്തം ജീവനക്കാര്‍ക്ക് ജോലി സമയം കുറച്ചിട്ടുണ്ടെങ്കിലും 30 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളിലെത്തണം.
ഇതേ അറിയിപ്പ് പ്രകാരം, സര്‍വ്വകലാശാലകളിലെയും പൊതുവിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ നിശ്ചിത തീയതികളില്‍ പരീക്ഷകളില്ലെങ്കില്‍ വീടുകളിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതി.
പുണ്യമാസത്തിന്റെ സാമൂഹിക വശം കണക്കിലെടുത്താണ് ഔദ്യോഗിക ജോലി സമയങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉറപ്പുവരുത്തുന്നത്.
ഈ മാസം 23 ന് യുഎഇയില്‍ റമദാന്‍  ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News