കിഗാലി- ലോക ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ തുടരും. വ്യാഴാഴ്ച നടന്ന ലോക ഫുട്‌ബോൾ ഭരണസമിതിയുടെ തെരഞ്ഞെടുപ്പിൽ ഇൻഫാന്റിനോ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 2027 വരെ ഇൻഫാന്റിനോ പ്രസിഡന്റ് സ്ഥാനത്ത് തുടരും. 2016ൽ സെപ് ബ്ലാറ്ററുടെ പിൻഗാമിയായി അധികാരമേറ്റ 52കാരനായ സ്വിസ് അഭിഭാഷകൻ 211 അംഗ ഫെഡറേഷനുകളിൽ നിന്നുള്ള പ്രതിനിധികളാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. 'എന്നെ സ്‌നേഹിക്കുന്നവരും എന്നെ വെറുക്കുന്നവരുമായി ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. ഞാൻ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നുവെന്ന് റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിൽ നടന്ന കോൺഗ്രസിൽ ഇൻഫാന്റിനോ പറഞ്ഞു.
ഫിഫ ചട്ടം അനുസരിച്ച് ഒരു പ്രസിഡന്റിന് പരമാവധി നാലു ടേം മാത്രമേ സാധ്യമാകും. 2017-ലും ഇൻഫാന്റിനോക്ക് മത്സരിക്കാനാകും. 2016-ൽ ഇടയ്ക്കുവെച്ചാണ് ഇൻഫാന്റിനോ അധികാരമേറ്റത്. ഇത് പൂർണ ടേം ആയി കണക്കാക്കില്ല.