കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് വിഷയത്തില്‍ യു ഡി എഫ് നടത്തിയ കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധത്തില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരെ യു ഡി എഫുകാര്‍ വളഞ്ഞിട്ട് തല്ലി. കോര്‍പ്പറേഷന്‍ സെക്രട്ടറി അബ്ദുള്‍ ഖാദറും ക്ലാര്‍ക്ക് വിജയകുമാറും അടക്കം നാല് ജീവനക്കാരെയാണ് യു ഡി എഫുകാര്‍ മര്‍ദ്ദിച്ചത്. രാവിലെ മുതല്‍ യു ഡി എഫ് ആരംഭിച്ച ഉപരോധത്തില്‍ ആരെയും കോര്‍പ്പറേഷന്‍ ഓഫീസിനകത്തേക്ക് കയറ്റി വിടുന്നില്ല. ഇത് തര്‍ക്കത്തിനും സംഘര്‍ഷത്തിനും വഴിവെച്ചിരുന്നു. ഉപരോധക്കാരെ മാറ്റാനായി പോലീസ് നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. ഇതിനിടയില്‍ ഉച്ചയോടെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ഓഫീസില്‍ കയറാനായി എത്തിയപ്പോള്‍ ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം വരെയാണ് ഉപരോധ സമരം.