കുമളി (ഇടുക്കി)- ഇടുക്കി കുമളിക്ക് സമീപം സ്‌കൂൾ വിദ്യാർഥിനിയായ പതിനാറുകാരി വീട്ടിൽ പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പോലീസ് എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. പീരുമേട് താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. ശാരീരിക അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് പെൺകുട്ടി ഇന്ന് സ്‌കൂളിൽ പോയിരുന്നില്ല. പെൺകുട്ടി ഗർഭിണിയാണെന്ന് വിവരം നേരത്തെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ മൊഴിയിൽ പറയുന്ന ആൺകുട്ടിക്കും പ്രായപൂർത്തി ആയിട്ടില്ല. ഇവർ സഹപാഠികളാണ്. ഇരുവർക്കും പ്രായപൂർത്തി ആകാത്തതിനാൽ ചൈൽഡ് വെൽഫെയർ സമിതിയുടെ തീരുമാനം അനുസരിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അതിനിടെ, മറ്റാരെങ്കിലും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.