Sorry, you need to enable JavaScript to visit this website.

വേനല്‍ മഴ വെളളി വരെ തുടരും, ഇടിമിന്നലിനും സാധ്യത, ജാഗ്രത വേണം

തിരുവനന്തപുരം - സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാപ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അഞ്ച് ജില്ലകളില്‍ കഴിഞ്ഞ ദിവസം മഴ ലഭിച്ചത് വേനല്‍ചൂടിന് ആശ്വാസമായി. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് മഴ ലഭിച്ചത്. പ്രധാനമായും മലയോരമേഖലകളിലാണ് ശക്തമായ മഴ ലഭിച്ചത്.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍  മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest News