തൊടുപുഴ- ഇടുക്കി തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനധികൃതമായി പ്രവര്‍ത്തിച്ച മസാജ് സെന്ററില്‍ പോലീസ് റെയ്ഡ്. മസാജിനെത്തിയ മുട്ടം സ്വദേശികളായ യുവാക്കളും ജോലിക്കാരായ യുവതികളും ഉള്‍പ്പെടെ അഞ്ച് പേരെ പിടികൂടി.
തൊടുപുഴ നഗരത്തിലെ ലാവ ബ്യൂട്ടി പാര്‍ലറില്‍ ആണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ബ്യൂട്ടിപാര്‍ലറിന് മാത്രമുള്ള ലൈസന്‍സിന്റേ മറവിലാണ് അനധികൃതമായി മസാജിങ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ആണ് ഉടമ. മസാജിങ്ങിന് എത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും ജോലിക്കാരായ വയനാട്, തിരുവനന്തപുരം സ്വദേശിനികളുമാണ് പിടിയിലായത്.
സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പിടികൂടി.ആറുമാസത്തിലധികമായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചുവരുന്ന ലാവാ ബ്യൂട്ടിപാര്‍ലറിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. സ്ഥാപന ഉടമക്കെതിരെയും നടപടി എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. സ്ഥാപനത്തില്‍ നിന്ന് മസാജിങ്ങിനായി ഈടാക്കിയ പണവും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.