Sorry, you need to enable JavaScript to visit this website.

ക്ഷേത്ര ഉത്സവത്തിലെ കലശം വരവില്‍ പി.ജയരാജന്റെ ചിത്രം, വിവാദം മുറുകുന്നു

കണ്ണൂര്‍ : ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലിക്കിടെ നടക്കുന്ന കലശം വരവില്‍ സി പി എം നേതാവ്  പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത്  വിവാദത്തില്‍. കതിരൂര്‍ കൂര്‍മ്പക്കാവിലെ ഉത്സവത്തിന്റെ കലശം വരവിലാണ് പി ജയരാജന്റെയും ചെഗുവേരയുടെയുമെല്ലാം ചിത്രം ഉള്‍പ്പെടുത്തിയത്. സി പി എം പ്രവര്‍ത്തകരാണ് ഈ കലശം തയ്യാറാക്കിയത്. കതിരൂര്‍ പാട്യം നഗറിലെ കലശത്തിലാണ് പി ജയരാജന്റെ ചിത്രം ഉണ്ടായിരുന്നത്. മറ്റ് കലശങ്ങളോടൊപ്പം തന്നെയാണ് ഈ കലശവും കൊണ്ടു വന്നത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ പ്രതികരണവുമായി സി പി എം കണ്ണൂര്‍ ജില്ലാ കമ്മറ്റി രംഗത്തത്തി. വിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. 
ഇതിനു മുന്‍പും പി. ജയരാജനോടുള്ള അണികളുടെ ആരാധന പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ വ്യക്തി ആരാധന പാടില്ലെന്ന് നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ടാണ് കലശം വരവില്‍ പി. ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.

 

 

Latest News