Sorry, you need to enable JavaScript to visit this website.

ബ്രഹ്മപുരം ദുരന്തം: കുറ്റക്കാരെ ശിക്ഷിക്കണം -പ്രവാസി വെൽഫെയർ

ദമാം- ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപ്പിടിത്തത്തിന് കാരണക്കാരയവരെ സമഗ്രമായ അന്വേഷണം നടത്തി കണ്ടെത്തി ശിക്ഷിക്കണമെന്ന് പ്രവാസി വെൽഫെയർ. 
തുടർന്നുള്ള മാലിന്യ സംസ്‌കരണം ശാസ്ത്രീയ രീതിയിൽ നടപ്പാക്കണമെന്നും പ്രവാസി വെൽഫെയർ ദമാം എറണാകുളം-തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ് സർക്കാറിനോട് ആവശ്യപ്പെട്ടു. 
ബ്രഹ്മപുരത്തേത് യഥാർഥത്തിൽ ഒരു പ്ലാന്റ് അല്ലെന്നും മാലിന്യം കുന്നുകൂട്ടി ഇടുന്ന സ്ഥലം മാത്രമായാണ് കോർപറേഷൻ കണ്ടിട്ടുള്ളതെന്നും, ജനങ്ങളുടെ ജീവന് പുല്ലുവില മാത്രമാണ് ഇവർ കാണുന്നതെന്നും യോഗം കുറ്റപ്പെടുത്തി. കേരളത്തിന്റെ ടൂറിസ വരുമാനത്തിൽ ആഡംബര നികുതിയായി കോടികളുടെ ലാഭവിഹിതമാണ് ഒരോ വർഷവും സർക്കാർ ഖജനാവിലേക്ക് ലഭിയ്ക്കുന്നത്. കൊച്ചി അതിന് ഒരു ഉദാഹരണം മാത്രമാണ്. ബ്രഹ്മപുരം തീയണച്ചു എന്ന് പറയുമ്പോഴും ജനങ്ങൾ ഭീതിയിലാണ്. ദുരന്തത്തിന് ശേഷം ദിനേന നിരവധി കുടുംബങ്ങളാണ് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. 
ജനങ്ങളുടെ ആശങ്കയകറ്റാൻ രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 
ഈ വിഷയത്തിൽ വെൽഫെയർ പാർട്ടി നടത്തുന്ന ഇടപെടലുകകൾക്ക് യോഗം അഭിവാദ്യമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് സമീയുല്ല കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. 
ജന. സെക്രട്ടറി നബീൽ പെരുമ്പാവൂർ, ഷരീഫ് കൊച്ചി, ഷൗക്കത്ത് പാടൂർ, സിദ്ധീഖ് ആലുവ, ഷാജു പടിയത്ത് എന്നിവർ പങ്കെടുത്തു.

Latest News