Sorry, you need to enable JavaScript to visit this website.

വീടിനകത്ത് സ്‌ഫോടനം; ചികിത്സക്ക് ശേഷം ബി.ജെ.പി നേതാവ് അറസ്റ്റില്‍

കണ്ണൂര്‍- വീടിനകത്ത് ബോംബ്  സ്‌ഫോടനം നടന്ന സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ അറസ്റ്റു ചെയ്തു. കാക്കയങ്ങാട് ആയിച്ചോത്തെ മുക്കോലപറമ്പത്ത് ഹൗസില്‍ കെ.കെ. സന്തോഷിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോടുള്ള ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്കുശേഷം മടങ്ങുന്നതിനിടെയാണ്  പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുമ്പാണ് വീടിനകത്ത് സ്‌ഫോടനം നടന്നത്. ഇതില്‍ സന്തോഷിന്റെ ഭാര്യ ലസിതയ്ക്കും പരിക്കേറ്റിരുന്നു.വീടിന്റെ അടുക്കള ഭാഗത്താണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു. അവര്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
2018 ല്‍ സമാനരീതിയില്‍ വീട്ടിനകത്ത് ഉണ്ടായ സ്‌ഫോടനത്തില്‍  സന്തോഷിന്റെ വിരലുകള്‍ അറ്റുപോയിരുന്നു. ഈ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് വീണ്ടും സ്‌ഫോടനം ഉണ്ടായത്. വീട്ടില്‍ സൂക്ഷിച്ച പടക്കമാണ് പൊട്ടിയതെന്നാണ് ഇരുവരും മൊഴി നല്‍കിയത്. പോലീസും ഫോറന്‍സിക് വിദഗ്ധരും ഉള്‍പ്പെടെ വീട്ടിലും പരിസരത്തും പരിശോധന നടത്തി. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച അവശിഷ്ടങ്ങള്‍ വിദഗ്ദ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്.  ഇതിന്റെ പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ ബോംബാണോ എന്ന് സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് നിലപാട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News