തിരുവനന്തപുരം- മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 4 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. 3 ഡ്രൈവര്‍മാരെയും ഒരു ഡിപ്പോ ജീവനക്കാരനെയും സസ്പെന്‍ഡ് ചെയ്തു. സഹപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത എഎച്ച്ഒയ്ക്കെതിരെയും നടപടിയെടുത്തു. ഹില്‍ പാലസ് പൊലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയത്.
മല്ലപ്പള്ളി ഡിപ്പോയിലെ വി രാജേഷ് കുമാര്‍, വൈക്കം യൂണിറ്റിലെ സിആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ സിജോ സി ജോണ്‍ എന്നീ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പത്തനംതിട്ട ഗാരേജിലെ വിജെ പ്രമോദാണ് സസ്പെന്‍ഷനിലായ ഡിപ്പോ ജീവനക്കാരന്.