തിരുവനന്തപുരം-കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഐഎംഎ. ഗണേഷ് കുമാറിന്റെത് കലാപ ആഹ്വാനമെന്ന് ഐഎംഎ ആരോപിച്ചു. ഗണേഷ് കുമാര്‍ നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു.ഡോക്ടര്‍മാര്‍ക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയില്‍ കെട്ടി തല്ലണമെന്നും ''പഞ്ചാബ്'' മോഡല്‍ പ്രസംഗം നടത്തിയ എംഎല്‍ എ കെ ബി ഗണേഷ് കുമാറിന്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയെന്ന്
ഐഎംഎ പറഞ്ഞു. ഇനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഗണേഷ് കുമാര്‍ എംഎല്‍എക്കും കൂടി ആയിരിക്കും. കലാപം നടത്താന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതെന്നും ഐഎംഎ പ്രതികരിച്ചു. സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കലാപ ആഹ്വാനത്തിനെ കുറിച്ച് പരാതി നല്‍കുമെന്നും ഐ എം എ വ്യക്തമാക്കി. രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടര്‍മാരെ തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും ചിലര്‍ക്ക് കൊള്ളേണ്ടതാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞിരുന്നു. നിയമസഭയില്‍ ആരോഗ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീയെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഉണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയാണ് കെ ബി ഗണേഷ് കുമാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.