തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ലഭിക്കുന്നത്. ഇടിമിന്നലിന് സാദ്ധ്യതയുള്ളതായും അറിയിപ്പുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാദ്ധ്യത.തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലുമാണ് ആദ്യം മഴ കിട്ടിത്തുടങ്ങുക. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ ലഭിക്കും. സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.