ന്യൂദല്‍ഹി- ഒഴി വരുന്ന രാ്ജ്യസഭാ സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേതാക്കളുടെ ചര്‍ച്ച കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. മുന്നണി താല്‍പര്യം മുന്‍ നിര്‍ത്തി രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന നിലപാടില്‍ മുസ്ലിം ലീഗ് ഉറച്ചു നിന്നതോടെയാണ് കോണ്‍ഗ്രസ് പ്രതിസന്ധിയിലായത്. യുഡിഎഫ് പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ എന്തു വില കൊടുത്തും കെ എം മാണിയുടെ കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ തിരിച്ചെത്തിക്കണമെന്നാണ് ലീഗിന്റെ നിലപാട്. രണ്ട് രാജ്യസഭാ സീറ്റു ലഭിക്കുന്ന ഘട്ടങ്ങളില്‍ മാത്രമാണ് നേരത്തെ ഘടകകക്ഷികള്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുള്ളത്. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ തവണത്തേക്ക് മാത്രം വിട്ടു നല്‍കാം എന്ന ഉപാധിയോടെ കോണ്‍ഗ്രസ് വഴങ്ങിയെന്നാണ് സൂചന. ദല്‍ഹിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയും ജോസ് കെ മാണിയും അല്‍പ്പ സമയത്തിനകം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ഇതുകഴിഞ്ഞ് രാജ്യ സഭാ സീറ്റു സംബന്ധിച്ചും കേരള കോണ്‍ഗ്രസിന്റെ യുഡിഎപ് പുനപ്രവേശം സംബന്ധിച്ചും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.