മലപ്പുറം- ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റ് കത്തിയതിലൂടെ പടര്‍ന്ന വിഷപ്പുക മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ സൗജന്യ മെഡിക്കല്‍ സംഘത്തെ അയച്ച നടന് മമ്മൂട്ടിയെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്.
മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ലെന്നും കൊച്ചിക്കാര്‍ക്ക് ചുറ്റും ഇപ്പോള്‍ വിഷപ്പുക മാത്രമല്ല പരക്കുന്നതെന്നും ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുര്‍ഗന്ധം കൂടിയാണെന്നും അബ്ദുറബ്ബ് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഡിവൈഎഫ്ഐ ഉണ്ടായിട്ടും വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയില്‍ ജീവിക്കുന്നവര്‍ക്ക് നോ രക്ഷയെന്നും പികെ അബ്ദുറബ്ബ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല! മനുഷ്യന് ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ ഒരിക്കലും താനേ ഉണ്ടായതല്ല. അതിന് പിന്നില്‍ പാര്‍ട്ടിയുടെ കരങ്ങളുണ്ട്. മമ്മൂക്കാ, നിങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ ദുര്‍ഗന്ധം കൂടിയാണ്. കേരളത്തിലങ്ങോളം ഇങ്ങോളം DYFl ഉണ്ടായിട്ടും വിഷപ്പുക ശ്വസിച്ചും, ശ്വാസം മുട്ടിയും കൊച്ചിയില്‍ ജീവിക്കുന്നവര്‍ക്ക് നോ രക്ഷ!
കേരളത്തിനൊരു കപ്പിത്താനുണ്ട്. എന്നിട്ടും വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന് ഔട്ട് കംപ്ലീറ്റ്ലി. പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു ജനത മൊത്തം അനുഭവിക്കേണ്ടി വരികയാണിവിടെ. ഒരെല്ല് കൂടുതലുണ്ടായിട്ടും, രണ്ട് ചങ്കുണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. രണ്ടും വൈകല്യമാണ്. ജസ്റ്റ് റിമംബര്‍ ദാറ്റ്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)