റിയാദ്- ബ്ലഡ് ഡൊണേഴ്‌സ് കേരള (ബി.ഡി.കെ) സൗദി അറേബ്യയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച റിയാദിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ബി.ഡി.കെയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ, റിയാദ് ഡ്രൈവേഴ്‌സ് (ഒന്ന്) എന്നീ സംഘടനകൾ സംയുക്തമായാണ് റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി ഹോസ്പിറ്റൽ) രക്തദാന ക്യാമ്പ് നടത്തുന്നത്.
രക്തം നൽകാൻ താൽപര്യമുള്ള എല്ലാവരും വെള്ളിയാഴ്ച രാവിലെ 8.30 ന് ഹോസ്പിറ്റലിൽ എത്തിച്ചേരണമെന്നും, ബി.ഡി.കെ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി (0553235597), അലക്‌സ് (0533597442), നാസർ തെച്ചി (0506700306) എന്നിവരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.