കണ്ണൂര്‍-സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് െ്രെഡവറായ യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ എടാട്ട് സ്വദേശി മാത്രാടന്‍ പുതിരക്കല്‍ നിശാന്ത് (36) ആണ് അറസ്റ്റിലായത്.
ആലക്കോട് ഉദയഗിരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ 26 കാരിയാണ് പോലീസില്‍ പരാതി നല്‍കിയിത്.
സ്വകാര്യ ബസില്‍ െ്രെഡവറായ നിശാന്തുമായി യുവതി സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. വിവാഹം ചെയ്യാമെന്ന് നിശാന്ത് പ്രലോഭിപ്പിക്കുകകായിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനുശേഷം യുവാവ്
യുവാവ് തന്നില്‍നിന്ന് അകന്നുവെന്നും ആലക്കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം നടന്നത് പയ്യന്നൂരിലായതിനാല്‍ ആലക്കോട് പോലീസ് പരാതി പയ്യന്നൂര്‍ പോലിസിന് കൈമാറുകയായിരുന്നു.
പയ്യന്നൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ നിര്‍ദേശ പ്രകാരം എസ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരുമ്പയില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)