റിയാദ്- പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നതിനു മുമ്പ് സൗദി മതകാര്യമന്ത്രാലയവുമായി ധാരണയുണ്ടാക്കിയിരിക്കണമെന്ന് വ്യക്തമാക്കി വിവിധ സർക്കാർ വകുപ്പുകൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യത്തിനകത്തുള്ള സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിൽ നടക്കാറുള്ള മതപരമായ ബോധവൽക്കരണ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിനു മുമ്പ് മതകാര്യവകുപ്പുമായി കൂടിയാലോചിച്ചിരിക്കണം. സൗദി മന്ത്രിസഭയിലെ വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം രാഷ്ട്രീയ സുരക്ഷാ കൊൺസിലാണ് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.