കുവൈത്ത് സിറ്റി - സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ നടക്കുന്ന കോസ്‌മെറ്റിക് ഡോക് ടര്‍മാര്‍ ഓപ്പറേഷനു മുമ്പും ശേഷവുമുള്ള രോഗികളുടെ ഫോട്ടോകള്‍ എടുക്കുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും പൂര്‍ണമായും വിലക്കി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അല്‍അവദി ഉത്തരവിട്ടു. സാമൂഹികമാധ്യമങ്ങളില്‍ നേരത്തെ പോസ്റ്റ് ചെയ്ത, രോഗികളുടെ അനുചിതമായ ഫോട്ടോകള്‍ ഡോക്ടര്‍മാര്‍ ഡിലീറ്റ് ചെയ്യണമെന്നും തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്നതിന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും മന്ത്രിയുടെ ഉത്തരവ് പറഞ്ഞു. നിയമ, നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവ് മുന്നറിയിപ്പ് നല്‍കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)