Sorry, you need to enable JavaScript to visit this website.

ദുബായിലെ സ്‌കൂളുകളില്‍ ഇത്തവണ ഫീസ് വര്‍ധന ഇല്ല

ദുബായ്- ദുബായിലെ സ്വകാര്യ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം ഫീസ് വര്‍ധന ഇല്ല. ദുബായ് കിരീടാവകാശിയും ഭരണ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 2018-19 അക്കാഡമിക് വര്‍ഷത്തില്‍ ഫീസ് വര്‍ധന വേണ്ടെതില്ലെന്ന് കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു. രക്ഷിതാക്കള്‍ക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഇളവ്.

ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ ഉയര്‍ന്ന ഫീസ് നിരക്കിന് പേരുകേട്ടവയാണ്. ഒരു കുട്ടിക്ക് ഒരു ലക്ഷം ദിര്‍ഹം വരെ ഫീസ് ഈടാക്കുന്ന സ്‌കൂളുകള്‍ പോലും ദുബായിലുണ്ട്. ഫീസ് വര്‍ധിപ്പിക്കില്ലെന്ന തീരുമാനം പ്രവാസികളായ രക്ഷിതാക്കള്‍ സ്വാഗതം ചെയ്തു. വര്‍ഷതോറും രക്ഷിതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ചെലവുകളിലൊന്നാണ് ദുബായിലെ മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ഇത്തവണ ഈ അധികബാധ്യത ഇല്ലാതായത് രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. 

Latest News