Sorry, you need to enable JavaScript to visit this website.

വളപട്ടണം പോലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍  കത്തിനശിച്ചു, കാപ്പ പ്രതിയെ സംശയം 

കണ്ണൂര്‍- കണ്ണൂര്‍ വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിസരത്ത് തീപിടിത്തം. സംഭവത്തില്‍ മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. പോലീസ് സ്റ്റേഷനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന, വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും മറ്റ് രണ്ട് വാഹനങ്ങള്‍ ഭാഗികമായും കത്തി നശിച്ചു.
വാഹനങ്ങള്‍ക്ക് ആരോ തീകൊളുത്തിയതാണെന്ന സംശയവും പോലീസിനുണ്ട്. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീം തിങ്കളാഴ്ച പോലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ചിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ബഹളം വയ്ക്കുകയും ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തത്. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേര്‍ന്ന് തീയിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കത്തിനശിച്ച വാഹനങ്ങളില്‍ ഒരെണ്ണം ചാണ്ടി ഷമീമിന്റേതാണ്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. തളിപ്പറമ്പ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെ തീ അണച്ചു.

Latest News