Sorry, you need to enable JavaScript to visit this website.

അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു

പാലക്കാട് - ആശുപത്രയിലേക്ക് പോകുന്നതിനിടെ ആദിവാസി യുവതി അട്ടപ്പാടി ചുരത്തിൽ വച്ച് ജീപ്പിൽ പ്രസവിച്ചു. കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ കുഞ്ഞിന് ജന്മം നൽകിയത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു പ്രസവം. പ്രസവസമയത്ത് ഭർത്താവ് മരുതനും അമ്മയുമാണ് ജീപ്പിലുണ്ടായിരുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.
 

Latest News