Sorry, you need to enable JavaScript to visit this website.

പീഡനക്കേസ് പിന്‍വലിക്കാന്‍ അതിജീവിതയില്‍ സമ്മര്‍ദം ചെലുത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസ്

തൃശൂര്‍: പീഡനക്കേസ് പിന്‍വലിക്കാന്‍ പ്രതികള്‍ക്ക് വേണ്ടി അതിജീവിതയില്‍ സമ്മര്‍ദം ചെലുത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തു. ചാവക്കാട് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെ. ആര്‍. രജിത്കുമാറിനെതിരെയാണ് കേസെടുത്തത്.  കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പീഡനത്തിനിരയായ യുവതി ആരോപണം ഉന്നയിച്ചിരുന്നു. കേസിലെ പ്രോസിക്യൂട്ടറാണെന്ന് പറഞ്ഞ് കബളിപ്പിച്ച് രജിത് കുമാര്‍ തന്നെ സമീപിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. 
യുവതിയുടെ പരാതി പരിശോധിച്ച കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. നാലു വകുപ്പുകള്‍ പ്രകാരമാണ് അഡ്വ. കെ. ആര്‍. രജിത് കുമാറിനെതിരെ ചാവക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ആരോപണങ്ങള്‍ ശരിയാണോയെന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

 

Latest News