റിയാദ്- സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ 2025 ആദ്യത്തിൽ സർവീസ് ആരംഭിക്കുമെന്ന് കമ്പനി സി.ഇ.ഒ ടോണി ഡുഗ്ലസ് പറഞ്ഞു. വീതി കൂടിയ ആദ്യ വിമാനം 2025 ആദ്യത്തിൽ കമ്പനിക്ക് ലഭിക്കും. ഇതോടെ ആദ്യ അന്താരാഷ്ട്ര സർവീസിന് കമ്പനി തുടക്കം കുറിക്കും. വിമാനങ്ങൾക്കുള്ള ആദ്യ ഓർഡർ വൈകാതെ പരസ്യപ്പെടുത്തും.
റിയാദ് എയറിന്റെ മോഹങ്ങൾ പ്രതിഫലിപ്പിക്കുന്ന വലിയ ഓർഡറാണ് നൽകുക. റിയാദ് എയർ ആദ്യമായി സർവീസ് നടത്തുന്ന വിദേശ നഗരം 18 മാസത്തിനുള്ളിൽ പരസ്യപ്പെടുത്തുകയും ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുകയും ചെയ്യും. ഉപഭോക്തൃ സേവനവും യാത്രക്കാരുടെ അനുഭവം ഡിജിറ്റൈസ് ചെയ്ത ലോകത്തിലെ ആദ്യത്തെ വിമാന കമ്പനിയാകും റിയാദ് എയർ എന്നും ടോണി ഡുഗ്ലസ് പറഞ്ഞു.