ദുബായ് - കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദിന്റെ പിഞ്ചു കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് മുത്തച്ഛനായ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പോസ്റ്റ് ചെയ്ത ചിത്രം വൈറലായി. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഷെയ്ഖ് ഹംദാന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: 'ദൈവം അവരെ സംരക്ഷിക്കട്ടെ'. കുഞ്ഞിനെ മടിയില്‍ വച്ച ഷെയ്ഖ് മുഹമ്മദിനടുത്ത് ഷെയ്ഖ് ഹംദാന്‍ നില്‍ക്കുന്നതും ചിത്രത്തിലുണ്ട്.
ഷെയ്ഖ് മുഹമ്മദിന്റെ ജനനം ഷെയ്ഖ് ഹംദാന്‍ ഫെബ്രുവരി 25നാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. ഒരു ജോടി കൈകള്‍ കൊണ്ട് പിടിച്ചിരിക്കുന്ന രണ്ട് കുഞ്ഞു കാലുകളുടെ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 'ഇറ്റ്‌സ് എ ബോയ്' എന്ന് ചിത്രത്തിന് അടിക്കുറിപ്പും നല്‍കിയിരുന്നു.
ഷെയ്ഖ് ഹംദാന്‍ ഇരട്ടക്കുട്ടികളുടെയും പിതാവാണ്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. 2021 മേയിലായിരുന്നു ഇവരുടെ ജനനം. ഇവര്‍ക്ക് റാഷിദ് എന്നും ഷെയ്ഖ എന്നും പേരിട്ടു. മുഹമ്മദ് എന്നാണ് മൂന്നാമത്തെ മകന്റെ പേര്.