കണ്ണൂർ- തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുൻസിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി കെ.സാഹിദയ്ക്കുനേരെയാണ് (45) നേരെയാണ് ആക്രമണമുണ്ടായത്. പൊള്ളലേറ്റ സാഹിദയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്ക്കറാണ് ആസിഡ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
ഇന്ന്(തിങ്കള്‍) വൈകിട്ട് അഞ്ചരയോടെ മാർക്കറ്റ് റോഡിലെ ന്യൂസ് കോർണർ ജംക്ഷനിലാണു സംഭവം. ആക്രമണത്തിൽ സമീപത്ത് ഉണ്ടായിരുന്ന കോടതി ജീവനക്കാരൻ പ്രവീൺ തോമസ്, പത്ര വിൽപനക്കാരനായ ജബ്ബാർ എന്നിവർക്കു പൊള്ളലേറ്റു. ചില വഴിയാത്രക്കാരുടെ വസ്ത്രങ്ങളിൽ ആസിഡ് വീണു കത്തി. ആക്രമണകാരണം വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.