തൃശ്ശൂര്‍: റോഡരികില്‍ നില്‍ക്കുകയായിരുന്ന മൂന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതിയെ 35 വര്‍ഷം തടവിനും 80,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെയാണ് (57)ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ പി പ്രദീപ് ശിക്ഷിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രതിക്കെതിരെയുള്ള കേസ്. കോടതി വിധിച്ച പിഴത്തുക അടക്കാത്ത പക്ഷം രണ്ട് വര്‍ഷവും ഒന്‍പത് മാസവും കൂടി അധിക ശിക്ഷ അനുഭവിക്കണം. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എന്‍ സിനിമോള്‍ ഹാജരായി.