Sorry, you need to enable JavaScript to visit this website.

എന്തൊരു ഐക്യം ; കോഴഞ്ചേരി പഞ്ചായത്തില്‍ ഇരു മുന്നണിയ്ക്കും പ്രസിഡന്റ് പദത്തിലേക്ക് ഒറ്റ സ്ഥാനാര്‍ത്ഥി

പത്തനംതിട്ട :  കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു ഡി എഫിനും എല്‍ ഡി എഫിനും ഒറ്റ സ്ഥാര്‍ത്ഥി. രണ്ട് മുന്നണികളും ഒറ്റക്കെട്ടായതോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ റോയ് ഫിലിപ്പിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കഴിഞ്ഞ മാസം യു ഡി എഫിലെ പ്രസിഡന്റിനെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശാസ പ്രമേയത്തില്‍ അന്ന് യു ഡി എഫ് പക്ഷാത്തായിരുന്ന റോയ് ഫിലിപ്പ് കൂറുമാറി ഒപ്പിട്ടതോടൊണ് യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടത്. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റോയ് ഫിലിപ്പിനെ എല്‍ ഡി എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോള്‍ നാടകീയമായി യു ഡി എഫ് അംഗങ്ങളും റോയ് ഫിലിപ്പിനെ പിന്തുണക്കുകയും നാമനിര്‍ദ്ദേശം നടത്തുകയും ചെയതു. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിയില്ലാതാകുകയും റോയ് ഫിലിപ്പ് ഐക്യകണ്‌ഠേന തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിക്കുകയുമായിരുന്നു.  ബി.ജെ.പിയ്ക്ക രണ്ട് അംഗങ്ങളാണ് ഉണ്ടായിരുന്നത് .ഇവര്‍ രണ്ടു പേരും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
ജയിച്ചതോടെ റോയ് ഫിലിപ്പ് ഏത് മുന്നണിക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയായിരുന്നു എല്ലാവര്‍ക്കും. തെരഞ്ഞെടുപ്പില്‍ നേരത്തെ തന്നെ എല്‍ ഡി എഫുമായി ധാരണയുണ്ടാക്കിയതിനാല്‍ അവര്‍ക്കൊപ്പം നില്‍ക്കാനാണ് തീരുമാനമെന്ന റോയ് ഫിലിപ്പ് പിന്നീട് പറഞ്ഞു. ഇരു മുന്നണികളും തെരഞ്ഞെടുപ്പിന് ശേഷം റോയ് ഫിലിപ്പിനെ ഹാരമണിയിച്ച് അഭിനന്ദിച്ചു.

 

Latest News