ജിദ്ദ- ഫോർമുല വൺ നടക്കുന്നതിനെ തുടർന്ന് ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ജിദ്ദയിലെ കോർണിഷ് റോഡ് അടച്ചു. കോർണിഷ് സർക്യൂട്ടിലേക്ക് പോകുന്ന സബ് റോഡ് പൂർണ്ണമായും അടച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഫോർമുല വൺ ഗതാഗത പ്ലാനിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ജിദ്ദ കോർണിഷ് സർക്യൂട്ടിലേക്ക് പോകുന്ന കോർണിഷ് സബ്-റോഡ് പൂർണ്ണമായും അടച്ചുവെന്നാണ് അറിയിപ്പിലുള്ളത്.
ഫോർമുല 1 സൗദി ഗ്രാൻഡ് പ്രിക്‌സ് സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഈ മാസം 14 വരെയാണ് റോഡ് താൽക്കാലികമായി അടച്ചത്. വാഹനങ്ങൾ ജുബൈർ ബിൻ അൽ ഹരിത് സ്ട്രീറ്റ് വഴി പ്രിൻസ് ഫൈസൽ ബിൻ ഫഹദ് റോഡുവഴി തിരിഞ്ഞു പോകണം.