Sorry, you need to enable JavaScript to visit this website.

വൈറലായി അശ്ലീല വീഡിയോ, യു.എ.ഇയിൽ അനാശാസ്യത്തിൽ ഏർപ്പെട്ട നിരവധി പ്രവാസികൾ പിടിയിൽ

ദുബായ്- യു.എ.ഇയിൽ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട നിരവധി പ്രവാസികളെ ഷാർജ പോലീസ് പിടികൂടി. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ ക്ലിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഏഷ്യക്കാരടക്കം നിരവധി പേരുടെ അറസ്റ്റിലേക്ക് നയിച്ചത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വീഡിയോയിൽ പ്രത്യക്ഷപ്പെട്ടവരെ മുഴുവൻ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. സാമൂഹിക ആചാരങ്ങളെ അനാദരിക്കുന്നവരുമായി സന്ധിയില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഷാർജ പോലീസ് അധികൃതർ വ്യക്തമാക്കി. നിഷേധാത്മകമോ അധാർമികമോ ആയ പെരുമാറ്റം പൊതു അച്ചടക്കത്തെ ബാധിക്കുമെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. വീഡിയോയിൽ പ്രത്യക്ഷപ്പെട്ടവരെ ചുരുങ്ങിയ സമയത്തിനകം പോലീസ് അറസ്റ്റ് ചെയ്തു. താമസക്കാർക്ക് മാന്യവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാനാണ് ഷാർജ പോലീസ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അധാർമ്മിക പ്രവർത്തനങ്ങൾ അധികാരികളിൽ എത്തിച്ചതിന് കമ്മ്യൂണിറ്റി അംഗങ്ങളെ പോലീസ് അഭിനന്ദിച്ചു.

Latest News