തൃശൂർ- തൃശൂർ ഞാനിങ്ങെടുക്കുവാന്ന് വീണ്ടും സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങിലാണ് സുരേഷ് ഗോപി വീണ്ടും ഈ പ്രസ്താവന നടത്തിയത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് തൃശൂർ ഇങ്ങെടുക്കുവാ എന്ന പ്രസ്താവന സുരേഷ്‌ഗോപി നടത്തിയിരുന്നത്. ഇത് ട്രോളർമാർ വലിച്ചുകീറുകയും സുരേഷ് ഗോപിയെ എല്ലായിടത്തും പരിഹസിക്കാനും ഉപയോഗിച്ചിരുന്നു. എന്നാൽ, തികച്ചും മനസുറപ്പോടെയാണ് തൃശൂർ ഇങ്ങെടുക്കുവാന്ന് പറയുന്നതെന്നും ഏത് ഗോവിന്ദൻ വന്നാലും വിട്ടുകൊടുക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ എനിക്ക് വേണം, തൃശൂർ ഇങ്ങെടുക്കുവാന്ന് വീണ്ടും ആവർത്തിച്ച സുരേഷ് ഗോപി ഇക്കാര്യം പറയുന്നത് കേരളത്തിൽ ലക്ഷകണക്കിന് രൂപ നൽകി കൂലിക്ക് എഴുതുന്നതിന് സർക്കാർ നിയോഗിച്ച അന്തംകമ്മികളും ചൊറിയൻ മാക്രി കൂട്ടങ്ങളും ട്രോൾ ചെയ്യാനാണെന്നും വ്യക്തമാക്കി. ഏതു ഗോവിന്ദൻ വന്നാലും തൃശൂർ എടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ തൃശൂർ എനിക്ക് വേണമെന്നും തൃശൂർ എനിക്ക് തരണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഏത് ഗോവിന്ദൻ വന്നാലും ഇതെടുക്കും. തൃശൂർ തെരഞ്ഞെുപ്പിൽ തൃശൂർ ഇങ്ങെടുക്കുവാ എന്ന് പറഞ്ഞ വാക്കുകൾ തന്റെ ജീവിതത്തിൽ ഒരു ടാഗ് ലൈൻ തീർക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.