Sorry, you need to enable JavaScript to visit this website.

ലൈഫ് മിഷൻ വഴി വീടു നൽകുന്നവർക്ക് മുസ്ലിം പിന്തുടർച്ചാനിയമം ബാധകമാക്കരുതെന്ന് ഷുക്കൂർ വക്കീൽ

കോഴിക്കോട്- ലൈഫ് മിഷൻ പദ്ധതി വഴി വീടുനൽകുന്ന മുസ്്‌ലിം വിഭാഗത്തിൽ പെട്ടവർക്ക് മുസ്്‌ലിം പിന്തുടർച്ചാ നിയമം ബാധകമാക്കരുതെന്ന് ഇടതുസഹയാത്രികൻ ഷുക്കൂർ വക്കീൽ. ഇക്കാര്യം ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷിന് കത്തു നൽകി. ഇന്ത്യയിൽ പിന്തുടർന്നു വരുന്ന മുസ്്‌ലിം പിന്തുടർച്ചാവകാശ നിയമ പ്രകാരം ഭർത്താവിന്റെ സ്വത്തിൽ മക്കൾ  ഇല്ലെങ്കിൽ നാലിൽ ഒരവകാശവും മക്കൾ ഉണ്ടെങ്കിൽ എട്ടിൽ ഒരവകാശവും മാത്രമേ ഭാര്യയ്ക്കു ലഭിക്കൂവെന്ന് വക്കീൽ പറഞ്ഞു. എന്നാൽ ഭാര്യ മരിച്ചാൽ ഭർത്താവിനു ഇതിന്റെ ഇരട്ടിയും ലഭിക്കും. നാലു സെന്റ് ഭൂമിയും ഒരു വീടും ലൈഫ് പദ്ധതി പ്രകാരം ഭർത്താവിനു ലഭിച്ചാൽ അയാൾ മരണപ്പെട്ടാൽ, മക്കൾ ഇല്ലെങ്കിൽ ഒരു സെന്റ് ഭൂമിയും വീടിന്റെ നാലിൽ ഒരു ഭാഗം മാത്രമേ ഭാര്യക്ക് ലഭിക്കൂ. ബാക്കി 3 ഭാഗം ലഭിക്കുന്നത് അയാളുടെ മാത്രം ബന്ധുക്കൾക്കാണ്. വിശ്വാസ പ്രകാരം തന്നെ അയാളുടെ സഹോദരങ്ങൾ നേരിൽ കാണാൻ പറ്റാത്തവരും അന്യ പുരുഷരുമാണ്. സ്വാഭാവികമായും ആ സ്ത്രീക്ക് വീടു നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. അല്ലെങ്കിൽ അവർ കോടതി വരാന്തയിൽ ജീവിതം തള്ളി നീക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാൻ മുസ്ലിം സമുദായത്തിൽപ്പെട്ടവർക്ക് വീടു നൽകുമ്പോൾ കാല ശേഷം രണ്ടിൽ ഒരാൾ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അയാൾക്കും (അവർക്കും) അല്ലാത്ത പക്ഷം  അവരുടെ മക്കൾക്കു മാത്രമായി പിന്തുടർച്ചവകാശ നിയമം മറി കടന്നു സ്വത്തു ലഭിക്കുന്നതിനു വ്യവസ്ഥ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
 

Latest News