കൊച്ചി- ബ്രഹ്മപുരത്തെ പ്രശ്‌നത്തിനു കാരണം ചിലരുടെ അഴിമതിയോടുളള സ്‌നേഹമാണെന്ന് നടന്‍ ശ്രീനിവാസന്‍. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം പത്തുലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറു ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്റെ സുഹൃത്ത് മുന്നോട്ടുവെച്ച മാലിന്യസംസ്‌കരണ പദ്ധതി നഗരസഭ തളളിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.
വിദേശത്തുനിന്ന് മെഷിനറി ഇറക്കുമതി ചെയ്ത് മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈപ്രൊഡക്ട് മാത്രം നല്‍കിയാല്‍ മതിയെന്നുമായിരുന്നു എന്റെ സുഹൃത്ത് ഗുഡ്‌നൈറ്റ് മോഹന്‍ മുന്നോട്ടുവെച്ച നിര്‍ദേശം. പത്തുലോറി മാലിന്യം അയച്ച് നൂറുലോറിയാക്കി പണം തട്ടേണ്ടതിനാല്‍ നഗരസഭ അത് അംഗീകരിച്ചില്ല- ശ്രീനിവാസന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണങ്ങളുമായി ബിജിപാല്‍, നീരജ് മാധവ്, രഞ്ജി പണിക്കര്‍, ഗ്രേസ് ആന്റണി , മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി സിനിമാ മേഖലയില്‍നിന്നും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
വിഷപ്പുക പൂര്‍ണ്ണമായും ശമിക്കാത്തതിനാല്‍ കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കയാണ്. തഎസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)