ജിദ്ദ- പുതുതായി നൂറു വിമാനങ്ങൾ കൂടി സ്വന്തമാക്കി പുതിയ വിമാനക്കമ്പനി തുടങ്ങാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നീക്കം. അമേരിക്കൻ ബോയിംഗ് വിമാന കമ്പനിയുമായി ഇതു സംബന്ധിച്ച് പി.ഐ.എഫ് കരാർ ഒപ്പിട്ടു. ഇതു സംബന്ധിച്ചുള്ള കരാർ കഴിഞ്ഞ ആഴ്ചയാണ് ഒപ്പുവെച്ചത്. ആഗോള കഴിവുകളോടെയാണ് ഉയർന്ന തലത്തിൽ ഒരു പുതിയ ദേശീയ വിമാനക്കമ്പനി ആരംഭിക്കുന്നത്. ടൂറിസം മേഖലയുടെ വികസനത്തിന് ഇതിലൂടെ സഹായം ഉറപ്പാകും. 2030ഓടെ പ്രതിവർഷം 100 ദശലക്ഷം വിനോദസഞ്ചാരികളെ എത്തിക്കുക, രാജ്യാന്തര വിമാന കണക്റ്റിവിറ്റി വിപുലീകരിക്കുക എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്നും പി.ഐ.ബി വ്യക്തമാക്കി.